GUPS Tharuvana
INTERNSHIP DAYS
STARTED ON 26.07.2023
AND
ENDS ON 01.08.2023
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് GUPS തരുവണ.ഇവിടെ നിന്നും മാനന്തവാടി ടൗണിലേക്ക് 10 km ദൂരമുണ്ട്.
1896 ൽ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ താൽപ്പരനുമായ ശ്രീ കൊരങ്കുന്നേൽ മൊയ്തു ഷാജിയുടെ നേതൃത്വത്തിൽ നടക്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ. യു. പി സ്കൂളിന്റെ ആദ്യ രൂപം. അദ്ദേഹത്തിന്റെ ശ്രമഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1907 ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു.
ഗവൺമെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 429ആൺകുട്ടികളും 436 പെൺകുട്ടികളും അങ്ങനെ ആകെ 865 കുട്ടികളാണ് നിലവിലുള്ളത്. അഞ്ചാം ക്ലാസ്സ് 4 ഡിവിഷനുകളും ആറാം ക്ലാസ്സ് 5 ഡിവിഷനുകളും ഏഴാം ക്ലാസ്സ് നാലു ഡിവിഷനുകളും ആണ് നിലവിലുള്ളത് . വിദ്യാലയത്തിൽ ആകെ 33 അദ്ധ്യാപകരാണ് ഉള്ളത് . V. P. വിജയൻ സാറാണ് പ്രധാന അദ്ധ്യാപകൻ.അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തപ്പെടുന്നുണ്ട്.
ഓരോ ദിനാചാരണങ്ങളും അവയുടെ പ്രാധാന്യത്തോടെ നിർവഹിക്കപ്പെടുന്നു. ജൂലൈ 21 ചാന്ദ്ര ദിനം കാര്യമായ പരിപാടികളോടെ തന്നെ നടത്തപ്പെട്ടു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2023
വിദ്യാലയത്തിലെ 2023 വർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് 01.08.2023 നു നടന്നു. സ്കൂൾ ലീഡറായി നജ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർത്തികൾക്ക് വിശ്രമിക്കാനും കളിക്കാനും പഠിക്കാനുമായി പ്രകൃതി രാമണീയമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട്.
പി. എം. പണിക്കർ സ്മാരക ലൈബ്രറി :
വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഇവിടെയുണ്ട്. ഇമ്മിണി ബെല്ല്യ വായന എന്ന സ്കൂളിന്റെ തനത് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയും നടപ്പിലാക്കുന്നു . budding writters എന്ന സാഹിത്യ പാറിപോഷണ പരിപാടിയും നടക്കുന്നു. വിദ്യാർത്തികൾക്ക് വായിക്കാനും ആസ്വദിക്കാനും നിരവധി പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.






Comments
Post a Comment